
പൊള്ളലേറ്റവർക്ക് സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
തണലിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് സംഘടിപ്പിച്ച പൊള്ളലേറ്റവർക്കുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ് പുതിയ അനുഭവമായി. ഒരു നിമിഷത്തെ അശ്രദ്ധയോ / ഇതര കാരണങ്ങളാലോ വിവരിക്കാനാവാത്ത വിഷമതകൾ അനുഭവിക്കുന്നവരാണ് ഈ വിഭാഗക്കാർ. 25 രോഗികളെ സ്ക്രീൻ ചെയ്തതിൽ 15 പേരെയാണ് സൗജന്യ സർജറിക്കായി തെരെഞ്ഞെടുത്തത്. എറണാകുളത്തിന് പുറമെ ഇതര ജില്ലകളിൽ നിന്നും ആളുകൾ എത്തിയിരുന്നു.