ബ്രയിൽ ലിപിയിലുള്ള മുന്നറിയിപ്പ് ബ്രോഷറുകൾ വിതരണം ചെയ്തു

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ബ്രയിൽ ലിപിയിലുള്ള മുന്നറിയിപ്പ് ബ്രോഷറുകൾ ‘തണൽ’ പെരുമ്പാവൂർ യൂണിറ്റിൽ നടന്ന കാഴ്ച പരിമിതിയുള്ളവരുടെ സംഗമത്തിൽ വെച്ചു കൈമാറി.
മഹാരാജാസ് കോളേജ് മലയാള വിഭാഗം അധ്യാപകൻ എസ് നാഗൂർ പരീത്, എടത്തല ഗവ. ഹൈസ്കൂൾ അധ്യാപകൻ എസ് അമീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഭിന്നശേഷി സംയോജിത മുന്നറിയിപ്പ് സംവിധാനങ്ങൾ ( Disability Inclusive Early Warning Systems ) പൊതു സമൂഹത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ അടിയന്തിര ഘട്ടങ്ങളിൽ പ്രത്യേക പരിഗണന വേണ്ടവരെ സുരക്ഷിതമാക്കുക എന്നത് എളുപ്പമാവും.