ഗവേഷണ-അക്കാദമിക – പരിശീലന രംഗത്ത് MG യൂണിവേഴ്സിറ്റിയും -തണലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

തണലിന് ഇത് അഭിമാന മുഹൂർത്തം..
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രവും തണലും ഗവേഷണ-അക്കാദമിക – പരിശീലന രംഗത്ത് സംയോജിത പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കോട്ടയത്ത് യൂണിവേഴ്സിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബഹു. വൈസ് ചാൻസലർ ഡോ. സാബു തോമസ് സർ ന്റെ സാനിധ്യത്തിൽ
അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം ഡയറക്ടർ ഡോ. പി ടി ബാബുരാജ് ഉം ‘തണൽ’ രക്ഷാധികാരി എം കെ അബൂബക്കർ ഫാറൂഖിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഡോ. സന്തോഷ് തമ്പി
(മെമ്പർ, സിൻഡിക്കേറ്റ് )
ജെറി ദാസ് ( UNDP)
എൻ എൻ ഹേന
(സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് )
രാജീവ് പള്ളുരുത്തി ( തണൽ പാരാപ്ലീജിക് കെയർ ) എസ് മുഹമ്മദ് അമീൻ (അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് )
കെ എസ് ബേബി ( KVS)
എന്നിവർ സന്നിഹിതരായിരുന്നു.
