നവ കേരള നിർമ്മിതിക്കുള്ള ദുരന്ത-അപകട സാധ്യത ലഘൂകരണ സംവിധാനങ്ങളുടെ ദ്വിദിന പ്രദർശനവും സെമിനാറും

ഡിസംബര്‍ 3, 4 തീയതികളില്‍ കേരള സർക്കാരും , സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, യു . എൻ. ഡി. പിയും സംയുക്തമായി സംഘടിപ്പിച്ച നവ കേരള നിർമ്മിതിക്കുള്ള ദുരന്ത-അപകട സാധ്യത ലഘൂകരണ സംവിധാനങ്ങളുടെ ദ്വിദിന പ്രദർശനത്തിലും സെമിനാറിലും ‘ഭിന്ന ശേഷി സംയോജിത ദുരന്ത – അപകട സാധ്യത നിവാരണം’ എന്ന ആശയവുമായി ‘തണൽ’ പങ്കെടുത്തു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2017 ൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി ചേർന്ന് നടത്തിയ ദ്വിദിന പരിശീലനത്തിലൂടെയാണ് ‘ഭിന്നശേഷി സംയോജിത ദുരന്ത അപകട സാധ്യത ലഘൂകരണം’ എന്ന ആശയം ‘തണൽ’ ഏറ്റെടുക്കുന്നത്. പ്രളയകാലത്ത് എറണാകുളം ജില്ലയിൽ ഇത് പ്രയോഗവത്കരിച്ചതിലൂടെ, ജില്ലയിൽ പ്രളയം മൂലം ഒരു ഭിന്നശേഷിക്കാരനും അപകടത്തിൽ പെടുകയോ മരണപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടായില്ല.

ഐക്യ രാഷ്ട്ര സഭയുടെ പോസ്റ്റ്‌ ഡിസാസ്റ്റർ നീഡ്‌സ് അസ്സസ്മെന്റ് (Post Disaster Needs Assessment ) സംഘത്തിന് മുന്നിലും ഈ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരുക്കിയിരുന്നു. തുടർന്ന് UN റിപ്പോർട്ടിലും തണലിന്റെ പ്രവർത്തനങ്ങൾ Best Practice ആയി വിലയിരുത്തുകയുണ്ടായി.

നവകേരള നിർമിതിക്കായി ദുരന്ത ലഘൂകരണ മാർഗങ്ങൾ ചർച്ച ചെയ്യാൻ UNDP യുമായി സംയുക്തമായി സംഘടിപ്പിച്ച പ്രദർശനത്തിലും സെമിനാറിലും പങ്കെടുക്കാനുള്ള അവസരവും തണലിനു നൽകിയതും തണൽ ന്റെ പ്രവർത്തനങ്ങൾക്കുള്ള മികച്ച അംഗീകാരമാണ്.

പ്രവർത്തന മാർഗത്തിലെ നിരന്തര പിന്തുണക്കും പ്രോത്സാഹനങ്ങൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും, സ്റ്റേറ്റ് എമർജൻസി റെസ്പോൺസ് സെന്ററിലെ ഹെഡ് സയന്റിസ്റ്റുമായ ഡോ ശേഖർ കുര്യാക്കോസ് സർ (Sekhar Lukose Kuriakose), UNDP സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഹെഡ് ജോ ജോർജ് സർ (Joe Lois) എന്നിവർക്കും, ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകി നിരന്തരം പിന്തുണക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി ചേട്ടനും (Muralee Thummarukudy ) ഹൃദ്യമായ നന്ദി.

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ സ്വന്തം സമയവും സമ്പത്തും ആരോഗ്യം ചിലവിഴിച്ചു, വെയിലേറ്റും മഴ നനഞ്ഞും, വേദന അനുഭവിക്കുന്ന ആയിരങ്ങൾക്ക് സാന്ത്വനം പകരുന്ന തണലിന്റെ നിസ്വാർത്ഥരായ പ്രവർത്തകരാണ് ഈ അംഗീകാരത്തിന്റെ അവകാശികൾ.

Skip to content